reporter News

പ്ലിറ്റിനം ജൂബിലിയില്‍ സ്‌കൂളില്‍ 75 ഇനം വൃക്ഷത്തെകള്‍


കുറ്റൂര്‍: കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്രി സ്‌കൂളില്‍ കര്‍ഷക ദിനാചരണം നടന്നു. റിട്ട. സംസ്ഥാന കൃഷി ജോയിന്റ് ഡയറക്ടര്‍ ജേക്കബ് കോളങ്ങാടന്‍ ഉദ്ഘാടനം ചെയ്തു.  കൃഷി രീതികളെ കുറിച്ചും ജൈവ കീടനിയന്ത്രണങ്ങളെ കുറിച്ചും സംസാരിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടുന്ന 75 ഇനം വൃക്ഷത്തൈകള്‍ നടുന്നതിന്റെ 3-ാം ഘട്ടവും നടത്തി. വിദ്യാര്‍ഥികള്‍ക്ക് എന്റെ വിദ്യാലയത്തിന്  എന്റെ വക  തണല്‍ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ്  തൈ നട്ടത്. വിദ്യാര്‍ഥികളുടെ തിരുവാതിര കളിയും ഉണ്ടായി. സുമംഗ ടീച്ചര്‍ നന്ദി പറഞ്ഞു.

ജയരാജ്
സീഡ് റിപ്പോര്‍ട്ടര്‍
സിഎംജിഎച്ച്എസ്എസ്
കുറ്റൂര്‍

August 24
12:53 2016

Write a Comment