SEED News

അവാര്‍ഡിന്റെ തിളക്കവുമായി സീഡ് അംഗം


ഒരുമനയൂര്‍: ചാവക്കാട് അമൃത വിദ്യാലയത്തിലെ 8-ം ക്ലാസ് വിദ്യാര്‍ഥി പി.എസ്. പാര്‍ഥിവ്  കടപ്പുറം പഞ്ചായത്തിലെ വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡിനര്‍ഹനായി. വിദ്യാലയത്തിലെ സീഡ് പദ്ധതിയുടെ ഭാഗമായ ജൈവ കൃഷിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പാര്‍ഥിവ് സ്വന്തം വീട്ടിലെ കൃഷിയിടത്തില്‍ വിവിധതരം പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷിചെയ്താണ് തന്റെ മികവ് തെളിയിച്ചത്. കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ അവാര്‍ഡ് വിതരണം ചെയ്തു.

August 24
12:53 2016

Write a Comment

Related News