reporter News

ഞാന്‍ കണ്ട കര്‍ഷകദിനം


തൊയ്ക്കാവ്: ചിങ്ങം ഒന്ന് പതിവുപോലെ ഞാന്‍ സ്‌കൂളിലെത്തി. അസംബ്‌ളിയില്‍ വച്ച് മാനേജരച്ചന്‍ എന്റെ ഗ്രാമത്തിലെ കൃഷിക്കാരനായ ബാബേട്ടനെ പൊന്നാട ചാര്‍ത്തുകയുണ്ടായി.  ഇത്രയും പ്രാധാന്യമോ ഈ കര്‍ഷകദിനത്തിന് - എന്റെ മനസ്സ് അടിസ്ഥാന ശാസ്ത്രത്ിതലെ മണ്ണില്‍ പൊന്നു വിളിയിക്കാം എന്ന പാഠഭാഗത്തെകുറിച്ചായിരുന്നു. കൃഷിയുടെ പ്രാധാന്യവും കൃഷിയെ ജീവിത സംസ്‌കാരമായി കണ്ട പഴയ തലമുറയിലേക്കും ബാബേട്ടന്‍  ഞങ്ങളെ കൂട്ടികൊണ്ടുപോയി.  ഞങ്ങളുടെ ജൈവ വൈവിധ്യ  തോട്ടത്തില്‍ കറിവേപ്പിന്‍തൈ ബാബേട്ടന്‍ നട്ടു. ആ തൈ നടാനുള്ള ബാബേട്ടന്റെ ഒരുക്കങ്ങള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഞങ്ങളുടെ സ്‌കൂളിനു മുന്നലുള്ള വലിയ കൃഷി തോട്ടത്തിലേക്കായിരുന്നു പിന്നിടുളള യാത്ര. അവിടെ അമ്മ  വീട്ടില കറിവെക്കാറുള്ള ഒട്ടുമിക്ക പച്ചക്കറികളും ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഞാന്‍ കണ്ടു. സാധാരണ തെങ്ങിന്‍തോപ്പില്‍ ഇടവിാളകളായി പയര്‍, വെണ്ട, വഴുതന, തക്കാളി, ചീര, ചേന, ചേമ്പ്, അമര, നേന്ത്രവാഴ എന്നീ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. എല്ലാം നേരില്‍ കണ്ടപ്പോള്‍  എനിക്ക് വളരെ അത്ഭുതം തോനി. അച്ഛനോടൊപ്പം കടയില്‍ പോകുമ്പോള്‍ മാത്രമായിരുന്നു ഇത്രയധികം പച്ചക്കറികളെ ഞാന്‍ കണ്ടിരുന്നത്. ഇപ്പോഴാണ് കര്‍ഷക ദിനം ഇത്രയും പ്രാധാന്യമേറിയതാവാന്‍ കാരണമെന്നന്തെന്ന് എനിക്ക് മനസ്സിലായത്. എന്നിലും ഒരു കുട്ടികര്‍ഷകനാവാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

സ്വാതി ഇ.എസ്.
സീഡ് റിപ്പോര്‍ട്ടര്‍
ആര്‍സിയുപിഎസ്
തൊയ്ക്കാവ്

August 24
12:53 2016

Write a Comment