reporter News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യമേള


മുണ്ടൂര്‍: ചിങ്ങം ഒന്ന് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിനമായിരുന്നു. കാരണം അന്നായിരുന്നു എന്റെ വിദ്യാലയത്തില്‍ സീഡ്  പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്ഷ്യമേള നടത്തിയത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായരുന്നു. ഇതിന്റെ ഉദ്ഘാടനം മുണ്ടൂര്‍ കൃഷിഭവന്‍ ഓഫീസര്‍ ബേബി റാഫേല്‍ നിര്‍വഹിച്ചു.
പോഷകമൂല്യമുള്ള ഭക്ഷണ സാധനങ്ങനാണ് മാതാപിതാക്കളുടെ സഹായത്തോടെ വീട്ടില്‍ പാചകം ചെയ്ത് ഞങ്ങള്‍  കുട്ികള്‍ ക്ലാസുകളിലേക്ക് കൊണ്ടുവന്നത്. കപ്പ - ചമ്മന്തി, അതിശയപത്തിരി, സര്‍ബത്ത്, വിവിധതരം ജൂസുകള്‍ എന്നിവയൊക്കെ വില്പന നടത്തി. വിദ്യാര്‍ഥികളില്‍ പാചകകല വളര്‍ത്താനും  ഏറ്റവും പോഷകമൂല്യമുള്ളതും ആദായകരവുമായ വിഭവങ്ങള്‍ തിരഞ്ഞെടുത്ത് ഭക്ഷിക്കാനുള്ള വൈഭവം പരിശീലിപ്പിക്കാനും ഭക്ഷഭ്യമേള ഞങ്ങള്‍ക്ക് വേദിയായി. 

ദിന സയാല്‍
സീഡ് റിപ്പോര്‍ട്ടര്‍
സല്‍സബീല്‍ സെന്‍ട്രല്‍ സ്‌കൂള്‍, മുണ്ടൂര്‍

August 24
12:53 2016

Write a Comment