SEED News

കാര്‍ഷിക വിഭവ സമൃദ്ധിയില്‍ കര്‍ഷകദിനാഘോഷം


മുഖത്തല ഗവ. മോഡല്‍ എല്‍.പി.സ്‌കൂളില്‍നടന്ന  കാര്‍ഷിക പ്രദര്‍ശനത്തില്‍നിന്ന്
മുഖത്തല:  കാര്‍ഷികോല്‍പ്പന്നങ്ങളുടേയും പഴയകാല ഉപകരണങ്ങളുടേയും പ്രദര്‍ശനം ഒരുക്കി മുഖത്തല ഗവ. മോഡല്‍ എല്‍.പി.സ്‌കൂളില്‍  കര്‍ഷകദിനം ആഘോഷിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകം പകര്‍ന്നു. നാടന്‍ പാട്ടുകള്‍ പാടി, കര്‍ഷക വേഷമണിഞ്ഞ കുട്ടികള്‍  പരിപാടികള്‍ക്ക് മാറ്റേകി. എസ്.എം.സി. ചെയര്‍മാന്‍ ആര്‍. പ്രസന്നന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക ദിനത്തില്‍ പിറന്നാള്‍ ആഘോഷിച്ച വിദ്യാര്‍ഥിക്ക്  സീഡ് പദ്ധതിയുടെ ഭാഗമായി പിറന്നാള്‍വൃക്ഷത്തൈ നട്ടു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായുള്ള യോഗപരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും നടന്നു. ആര്‍.പ്രസന്നന്‍, എച്ച്.എം. ഇന്‍ ചാര്‍ജ്ജ് റോസമ്മ യോഹന്നാന്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ സുവിത, അധ്യാപകരായ ശ്രീകുമാര്‍, വഹീദ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


August 25
12:53 2016

Write a Comment

Related News