reporter News

അനങ്ങൻമല ഹരിതാഭമാക്കാൻ സീഡ് ക്ലബ്ബ്

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബ്-സഞ്ജീവനി ഹരിതസേന സ്വാതന്ത്ര്യദിനം ആഘോഷിച്ചത് അനങ്ങൻമലയിൽ തൈകൾ നട്ട്. 300 നാട്ടുമാവുകളാണ് അനങ്ങൻമല ഇക്കോടൂറിസം ഭാഗത്ത് നട്ടുപിടിപ്പിച്ചത്.
മൂവാണ്ടൻ, നാടൻപുളിമാവ്, ചകിരിമാങ്ങ, ഗോമാവ് തുടങ്ങിയവയുടെ തൈകളാണിത്. മഹാഗണി, നാടൻ പ്ലാവുകൾ, മഞ്ചാടി, ഞാവൽ, ഈറമ്പന, കരിമ്പന, പാരിജാതം, ഔഷധ സസ്യങ്ങൾ തുടങ്ങി ആയിരത്തിലധികം തൈകളും നട്ടു. സീഡ് ക്ലബ്ബ് അംഗങ്ങൾ, കോ-ഓർഡിനേറ്റർ പിടി. കലാവതി, സി. സുനന്ദകുമാരി, സുദർശനൻ, വി.കെ. അബ്ദുൾഖാദർ, ജമാലുദ്ദീൻ, സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.

August 26
12:53 2016

Write a Comment