reporter News

പഴയകാല കർഷകർക്ക് സീഡ് ക്ലബ്ബിന്റെ ആദരം

  ചെമ്പ്ര: കർഷകദിനത്തിൽ ആദ്യകാല കർഷകരെ ആദരിച്ച് സീഡ് ക്ലബ്ബ്. ചെമ്പ്ര സി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചെമ്പ്രയിലെ പഴയകാല കർഷകനായ പട്ട്യാംകുന്നത് രാമനെ ക്ലബ്ബ് അംഗങ്ങൾ ആദരിച്ചത്.
 തിരുവേഗപ്പുറ കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പും നടത്തി. അധ്യാപകരായ ദിനേശൻ, ജയശ്രീ, ലീന, രാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

August 26
12:53 2016

Write a Comment