SEED News

ബോയ്സ് ഹൈസ്കൂളിൽ എൻ.എസ്.എസ്. മാതൃഭൂമി സീഡ് ഔഷധത്തോട്ടം ഒരുക്കി

ചിറ്റൂർ: ബോയ്സ് ഹൈസ്കൂളിൽ കുട്ടികൾ വിവിധയിനം ഔഷധച്ചെടികൾ നട്ട് തോട്ടമുണ്ടാക്കി. പച്ചക്കറി, നെല്ല് തുടങ്ങിയ കൃഷികൾ പതിവായി ചെയ്യുന്ന ഇവർ ഔഷധത്തോട്ടത്തിലേക്കും തിരിയുകയായിരുന്നു.
നഗരസഭാ വിദ്യാഭ്യാസ സ്ഥിരാധ്യക്ഷൻ എസ്.എസ്. സുബ്രദാം തൈ നട്ട് ഉദ്ഘാടനംചെയ്തു. ഔഷധസസ്യത്തോട്ടം നിർമിക്കുന്നതിന് എൻ.എസ്.എസ്. മാതൃഭൂമി സീഡ്, ഹരിതസേന എന്നിവർ നേതൃത്വംനൽകി.
വൈദ്യരത്നം ഔഷധശാല, സംസ്ഥാന മെഡിസിനൽ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കരി, തുളസി, കറ്റാർവാഴ, നിലംപരണ്ട, ആടലോടകം, രാമച്ചം, കീഴാർനെല്ലി, നീലഅമരി, ബ്രഹ്മി, ചിറ്റമൃത്, മാതളം, തഴുതാമ, മഞ്ഞൾ, സർപ്പഗന്ധി, ചെറുള, പ്ളാശ്, വയൽചുള്ളി തുടങ്ങിയ ഔഷധച്ചെടികളാണ് അവർ നട്ടത്.
വൈദ്യരത്നം മാർക്കറ്റിങ് ഓഫീസർ പി. മുകുന്ദൻ, ടി.എസ്. ഗോകുൽദാസ് (വൈദ്യരത്നം പി.ആർ.ഒ.) എന്നിവർ കാലഘട്ടത്തിൽ ആയുർവേദ ഔഷധങ്ങളുടെ പ്രസക്തിയെക്കുറിച്ച് ക്ളാസെടുത്തു.
ഹരിതസേന കോ-ഓർഡിനേറ്റർ ആഷ ജോൺ, പ്രിൻസിപ്പൽ ഹബീബ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബാലുമനോഹർ, സീനിയർ അധ്യാപകൻ ശശികുമാർ, നാരായണൻ എന്നിവർ നേതൃത്വംനൽകി.

August 26
12:53 2016

Write a Comment

Related News