SEED News

ആലൂര് എ.എം.യു.പി. സ്കൂളിലെ കുട്ടികള് തുഞ്ചന്പറമ്പില്

കൂറ്റനാട്: സംസ്കൃതദിനാഘോഷത്തിന്റെ ഭാഗമായി സീഡ്- സംസ്കൃതം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തില് ആലൂര് എ.എം. യു.പി. സ്കൂള് വിദ്യാര്ഥികള് തുഞ്ചന്പറമ്പിലേക്ക് പഠനയാത്ര നടത്തി. 
മലയാളസാഹിത്യത്തിലെ പ്രമുഖ കവികളെയും കൃതികളെയും പരിചയപ്പെടാനും സി.ഡി. പ്രദര്ശനത്തിലൂടെ വിവിധ കലാരൂപങ്ങളെക്കുറിച്ച് അടുത്തറിയാനും പഠനയാത്രയിലൂടെ കുട്ടികള്ക്ക് കഴിഞ്ഞു. പ്രധാനാധ്യാപിക ബി. രാജലക്ഷ്മിയുടെ നേതൃത്വത്തില് നടന്ന പഠനയാത്രയില് അധ്യാപകരായ ഉണ്ണിക്കൃഷ്ണന്, സന്തോഷ്, കെ. നിഷ, പ്രസീത എന്നിവര് പങ്കെടുത്തു.

August 26
12:53 2016

Write a Comment

Related News