SEED News

കാടിനെ തൊട്ടറിഞ്ഞ് വട്ടേനാട് സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്

കൂറ്റനാട്: കാടിനെ തൊട്ടും കണ്ടും മനസ്സിലാക്കാന് കഴിഞ്ഞതിന്റെ ആവേശത്തിലാണ് വട്ടേനാട് സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്. ചിമ്മിനി വന്യജീവിസങ്കേതത്തില്നടന്ന നേച്ചര് ക്യാമ്പിലാണ് കുട്ടികൾ കാടിനെ അറിഞ്ഞത്. 
അജിത്കുമാര്, സുനില്കുമാര്, ഗീത, സഫിയ എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ചിമ്മിനിയിലേക്കുള്ള വനയാത്ര നടത്തിയത്. വനംവകുപ്പിന്റെ സഹകരണത്തോടെയാണ് നേച്ചര്ക്യാമ്പ് നടത്തുന്നത്. വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില് കാടിനെയും പരിസ്ഥിതിയെയും മൃഗങ്ങളെയുംകുറിച്ച് നടത്തിയ ക്ലാസുകളും കുട്ടികള്ക്ക് ഗുണകരമായി. വിവിധയിനം വൃക്ഷങ്ങള്, ഔഷധസസ്യങ്ങള് എന്നിവയെക്കുറിച്ചും വിദ്യാർഥികള്ക്ക് നേച്ചര്ക്യാമ്പിലൂടെ അറിയാന് സാധിച്ചു. 
വട്ടേനാട് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളായ 45 വിദ്യാർഥികളാണ് നേച്ചര്ക്യാമ്പില് പങ്കെടുത്തത്.

August 26
12:53 2016

Write a Comment

Related News