SEED News

തെരുവുനായശല്യം: പ്രതിഷേധച്ചങ്ങലയുമായി സീഡ് ക്ലബ്ബ്

ഒറ്റപ്പാലം: തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രതിഷേധച്ചങ്ങല സംഘടിപ്പിച്ചു. തിരുവനന്തപുരം പുല്ലുവിളയിൽ സിൽവമ്മയെന്ന വയോധിക തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച സാഹചര്യത്തിലാണ് കുട്ടികൾ പ്രതിഷേധമറിയിച്ചത്. 
ഏതാനുംദിവസംമുൻപ് സ്കൂളിലെ വിദ്യാർഥിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തെരുവുനായശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിനും നിയമസഭാസ്പീക്കർക്കും സീഡ് ക്ലബ്ബ് അംഗങ്ങൾ പരാതി നൽകി. മുഖ്യമന്ത്രിക്ക് നൂറുകത്തുകളും സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ അയച്ചിട്ടുണ്ട്.
പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, കെ. ശ്രീകുമാരി, സീഡ് പോലീസ് അംഗങ്ങളായ എം.ബി. അനന്തൻ, എം. സൂര്യ, സീഡ് റിപ്പോർട്ടർ ബി. അനശ്വര എന്നിവർ നേതൃത്വംനൽകി.

August 26
12:53 2016

Write a Comment

Related News