SEED News

നാട്ടുമാഞ്ചോട്ടിലെ ബാല്യം വീണ്ടെടുക്കാൻ കുട്ടിക്കൂട്ടം

ഒറ്റപ്പാലം: പുതിയതലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാഞ്ചോട്ടിലെ ബാല്യം വീണ്ടെടുക്കാനുള്ള ദൗത്യവുമായി ഇറങ്ങിയിരിക്കുകയാണ് കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം. ഹയർസെക്കൻഡറി സ്കൂളിലെ ഹരിത സീഡ് ക്ലബ്ബ് അംഗങ്ങൾ. 
വൈവിധ്യമുള്ള നാട്ടുമാവിൻതൈകൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം മാവുകൾ മുറിക്കുന്നതിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട് കുട്ടിക്കൂട്ടം. 
‘ചക്കരമാവിൻ ചുവട്ടിൽ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
പ്രധാനാധ്യാപകൻ പി. ഗോപിനാഥൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ കെ. പ്രമോദ്, സി.എ. അജിത്, ജി. പ്രശോഭ്, വി.കെ. മാനസ്മേനോൻ, ശ്രേയപ്രസാദ്, അമൃത, അശ്വിൻ, സൗരവ് ശങ്കർ എന്നിവർ സംസാരിച്ചു.

August 26
12:53 2016

Write a Comment

Related News