reporter News

ഞങ്ങളുടെ സ്‌കൂളിന് വേണം ചുറ്റുമതില്.


ചവറ  : പഠന സമയത്ത് പോലും ആര്ക്കും കയറിയിറങ്ങാവുന്ന ഒരു പൊതു വഴിയായി ഞങ്ങളുടെ വിദ്യാലയമായ ചവറ ശങ്കരമംഗലം സര്ക്കാര് ഗേള്‌സ് സ്‌കൂള് മാറാന് തുടങ്ങിയിട്ട് വര്ഷങ്ങളുടെ പഴക്കം.സ്‌കൂളിന് ചുറ്റു മതിലില്ലാത്തതിനാല് യാത്രക്കാരുടെ വിഹാര രംഗമായി മാറുകയാണ് സ്‌കൂള് പരിസരം. ഇത് കാരണം കുട്ടികളായ ഞങ്ങള്ക്ക്  ഇടവേളകളില് ഒന്ന് കളിക്കാന് പോലും പറ്റാത്തവസ്ഥയാണ്. പലപ്പോഴും ബൈക്കുകളില് സ്‌കൂല് പരിസരം വഴിയാണ് മിക്കവരുടെയും യാത്ര.തൊട്ടടുത്തുളള സ്‌കൂളുകള്ക്ക്  ചുറ്റു മതില് ഉളളപ്പോള് ഞങ്ങളുടെ സ്‌കൂള് തുറസായി കിടക്കുകയാണ്. രാത്രി കാലങ്ങളില് സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാവിലെ പഠിക്കാന് വരുന്ന ഞങ്ങള്ക്ക്  ഇക്കൂട്ടര് ഉപേക്ഷിച്ച് പോകുന്ന ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും എടുത്ത് കളഞ്ഞതിനു ശേഷമേ ക്ലാസില് പോലും കയറാന് പറ്റുന്നുളളു. ചുറ്റു മതില് വേണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള് അധികൃതര്ക്ക് നല്കിയെങ്കിലും ഇതുവരെയും മതില് ഒരു സ്വപ്നം മാത്രമായി മാറുകയാണ്  ഞങ്ങളുടെ സ്‌കൂളിന്. മാസങ്ങള്ക്ക് മുമ്പ് ചുറ്റു മതില് ഇല്ലാത്തതിനാല് പഠന സമയത്ത് തെരുവ് നായ് ക്ലാസുകളില് കയറുകയും ആ ബഹളത്തില് നിരവധി കുട്ടികള്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടും ചുറ്റു മതില് മാത്രം വന്നില്ല.ശൗചാലയത്തില് പോകാന് പോലും  ഞങ്ങള് ഭയപ്പെടുകയാണ്. ആര്ക്കും എവിടെയും പഠന സമയത്തും നില്ക്കാവുന്ന തരത്തില് സ്‌കൂള് പരിസരം മാറുകയാണ്. സ്‌കൂളിന് സമീപത്തെ നാട്ടുകാര്ക്ക് വഴി നല്കി കൊണ്ട്   ചുറ്റു മതില് കെട്ടാന് ബന്ധപ്പെട്ടവര് തയ്യാറായാല് അധ്യാപകര്ക്കും ഞങ്ങള്ക്കും അത് ഒരു അനുഗ്രഹമായിരിക്കും.നല്ല രീതിയില് പഠനം നടക്കുന്ന സ്‌കൂളിനെ അവഗണിക്കുന്നത് പെണ് പളളിക്കുടം ആയത് കൊണ്ടാണോ എന്നാണ് കുട്ടികളായ ഞങ്ങളുടെ ചോദ്യം.
 
അവന്തിക രാജ്, സീഡ് റിപ്പോര്ട്ടര്, ഒന്പതാം ക്ലാസ്, ശങ്കരമംഗലം സര്ക്കാര് ഗേള്‌സ് സ്‌കൂള് 



August 27
12:53 2016

Write a Comment