environmental News

നക്ഷത്ര വനം പദ്ധതിയുടെ ഉദ്ഘാടനം നടത്തി.

മഞ്ഞാടി: എം.റ്റി.എസ് .എസ് യു.പി സ്കൂളിലെ തളിർ സീഡ് ക്ലബിന്റെയും ഗ്രീൻ വെയ്നിന്റെയും ആഭിമുഖ്യത്തിലുള്ള നക്ഷത്ര വനം പദ്ധതി 'ജന്മനക്ഷത്ര മരു' വിതരണം ചെയ്ത് പ്രകാശ് വള്ളംകുളം ഉദ്ഘാടനം ചെയ്തു. പ്രകാശ് വള്ളംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രീൻ വെയ്ൻ സംസ്ഥാന കോഡിനേറ്റർ റാഫി രാംനാഥ്, നാടൻ കലാ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ, സീഡ് കോഡിനേറ്റർ അന്നമ്മ.റ്റി ബേബി, സീഡ് പത്തനംതിട്ട എക്സിക്യുട്ടിവ് സാൻജോ തോമസ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ഷേർളി ജോൺ സ്വാഗതവും, മറിയാമ്മ എബ്രഹാം നന്ദിയും രേഖപ്പെടുത്തി. 27 ജന്മനക്ഷത്ര തൈകൾ സ്കൂൾ അങ്കണത്തിൽ നട്ട് പരിപാലിക്കുന്നു.

August 30
12:53 2016

Write a Comment