environmental News

ക്ലാസ്സിൽ കൂടുകൂട്ടി അമ്മക്കിളിയും കുഞ്ഞുങ്ങളും

തൃപ്പൂണിത്തുറ :എരൂർ ഭവൻസ് സ്കൂളിലെ എട്ടാം ക്ലാസ്സിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി...ക്ലാസ്സിൽ എത്തിയ അതിഥിയെ "മാതൃഭൂമി സീഡിന്റെ"കുഞ്ഞു കൂട്ടുകാർ വരവേറ്റപ്പോൾ ,കൂടു കൂട്ടി മുട്ടവിരിയിക്കാൻ അമ്മകിളിക്കു സുരക്ഷിത താവളമായി.
ഇപ്പോൾ മുട്ടകൾ വിരിഞ്ഞു....മൂന്ന് കുഞ്ഞുങ്ങൾ .കുഞ്ഞുങ്ങളും അമ്മക്കിളിയും ക്ലാസ്സിലെ എൽ .സി.ഡി.പ്രോജെക്ടറിന് മുകളിൽ സുഖമായി കഴിയുന്നു.
തീറ്റയുമായി വരുന്ന അമ്മക്കിളിയുടെ ജീവനു ഭീഷണി ആയാലോ എന്നു കരുതി ക്ലാസ് നടക്കുന്ന സമയത്തു ഫാൻ പ്രവർത്തിപ്പിക്കാതെ നോക്കുകയാണ് അദ്ധ്യാപകരും കുട്ടികളും.കുട്ടികളോട് വളരെ അടുത്ത പ്രകൃതമാണ് അമ്മകിളിക്കു.ചിലപ്പോഴൊക്കെ കുട്ടികൾ അമ്മകിളിക്കു തീറ്റയും നൽകുന്നുണ്ട് . 

September 01
12:53 2016

Write a Comment