reporter News

കീടങ്ങളുടെ ആക്രമണം ഓണത്തിന് ജൈവപച്ചക്കറി കുറയും


കൂത്തുപറമ്പ് മാങ്ങട്ടിടം ഗ്രാമപ്പഞ്ചായത്തില്‍ ജൈവപച്ചക്കറി പദ്ധതിയായ 'പൊലിമ'യുടെ ഭാഗമായി നട്ട ജൈവ പച്ചക്കറി കൃഷി പല സ്ഥലങ്ങളിലും കീടങ്ങളുടെ ആക്രമണം കാരണം നശിച്ചനിലയിലാണ്. 
കുടുംബശ്രീ യൂനിറ്റുകള്‍ ചുരുങ്ങിയത് മൂന്നു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പച്ചക്കറി കൃഷിയാണ് വ്യാപകമായി നശിച്ചത്.
കൈതേരി വട്ടപ്പാറ ആയിത്തറ മമ്പറം നന്ദന കുടുംബശ്രീ അംഗങ്ങളുടെ പച്ചക്കറി കൃഷി പ്രാണികള്‍, ഈച്ച, പുഴുക്കള്‍ തുടങ്ങിയവയുടെ ആക്രമണത്തില്‍ നശിച്ചു.
വെണ്ടയ്ക്ക, പയര്‍, പാവയ്ക, പൊട്ടിക്ക, വാഴ, വെള്ളരി തുടങ്ങിയവയും നശിക്കുന്നു. കുടുംബശ്രീ അംഗങ്ങളായ മോക്കിലേരി ദേവി, പ്രസീത, ഷീജ, എ.ടി. ജാനു തുടങ്ങി പതിനഞ്ചോളം പേരാണ് പച്ചക്കറി നട്ടത്. മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തില്‍ പരാതി നല്‍കി. 



  























  




 































September 02
12:53 2016

Write a Comment