reporter News

വഴികാട്ടികൾ വഴിമുടക്കുമ്പോൾ

വഴികാട്ടികൾ കാട്കയറി നശിച്ച നിലയിൽ. യാത്രക്കാർക്ക് വലിയ വളവുകൾ തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരിക്കുന്ന സൂചക ബോർഡുകൾ കാടുകയറിയ നിലയിലാണ്. പത്തനംതിട്ട ജില്ലയിൽ ഏഴംകുളം - കൈപ്പട്ടൂർ റോഡിലാണ് വഴികാട്ടികൾ വഴിമുടക്കിയത്. ഇവിടെ വലിയ വളവ് തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ച ബോർഡുകളാണ് കാട്കയറി ഒന്നും കാണാൻ വയ്യാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്. ദിവസവും സ്കൂൾ ബസുകളും മറ്റ് യാത്ര വാഹനങ്ങളും കടന്നു പോകുന്ന വഴിയിലെ കൊടുംവളവ് തിരിച്ചറിയാൻ സ്ഥാപിച്ചിരിക്കന്ന ബോർഡുകൾ കാട്കയറിയതുമൂലം അപകട സാദ്ധ്യത കൂടിയിരിക്കുകയാണ്. രാത്രി യാത്രക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി  യാത്രക്കാർ സഞ്ചരിക്കുന്ന വഴിയിലെ ബോർഡുകാർ എത്രയുംപ്പെട്ടന്ന് ശരിയാക്കാൻ അധികൃതർ ശ്രദ്ധിക്കണം.

September 07
12:53 2016

Write a Comment