environmental News

ഇസബെല്ലയും മക്കളും

വംശനാശം നേരിടുന്ന ജീവികള്‍ ആണ് അമുര്‍ കടുവകള്‍ എന്നും അറിയപ്പെടുന്ന സൈബീരിയന്‍ കടുവകള്‍ . പ്രധാന ആവാസ കേന്ദ്രമായ റഷ്യ ഉള്‍പ്പടെ ലോകത്തെമ്പാടും ഉള്ളത് വെറും 650ഇല്‍ താഴെ എണ്ണം മാത്രം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒമഹയിലെ ഹെന്രി ഡോര്‍ലി കാഴ്ചബംഗ്ലാവില്‍ ഈയിടെ ഒരു സൈബീരിയന്‍ കടുവ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കി . അമ്മ ഇസബെല്ലയോടൊപ്പം രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും സുഖമായിരിക്കുന്നു . ഒരോ കടുവയ്ക്കും ഓരോ പേര് വേണമല്ലോ . കാഴ്ചബംഗ്ലാവ് അധികൃതര്‍ ആ ജോലി നാട്ടുകാരെ ഏല്‍പ്പിച്ചു. 2600 ഓളം പേരുകളില്‍ നിന്നും തിരഞ്ഞെടുത്ത പേരുകള്‍ ഔദ്യോഗികമായി സെപ്റ്റംബര്‍ രണ്ടാം തീയതി പ്രഖ്യാപിക്കുകയും ചെയ്തു . നെബ്രാസ്കയിലെ മക്കെന്‍സി നിര്‍ദ്ദേശിച്ച ഒറോറ എന്ന പേരാണ് പെണ്‍കുട്ടിയ്ക്ക് കിട്ടിയത് . കൂട്ടത്തില്‍ മിടുക്കിയും അവള്‍ തന്നെ . നെബ്രാസ്കയിലെ മേരി വെഡര്‍ നിര്‍ദ്ദേശിച്ച ഫിന്‍ എന്ന പേരാണ് ആണ്‍ കടവാക്കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് നല്കിയത്. മൂന്നു വയസ്സുകാരി ലിന്‍ഡണ്‍ ഡിവാര്‍ഡ് ആണ് രണ്ടാമത്തെ കുട്ടിയ്ക്ക് ടൈറ്റന്‍ എന്നു പേര് നിര്‍ദ്ദേശിച്ചത്. കൂട്ടത്തില്‍ തടിയന്‍ ടൈറ്റന്‍ ആണ്. ഇസബെല്ലയും മക്കളും ഒന്നിച്ചു കഴിയുന്നത് കണ്ടു ദൂരെ മറ്റൊരു കൂട്ടില്‍ അച്ഛന്‍ സാഷയുമുണ്ട് . 

ലക്ഷ്മി നവപ്രഭ 

September 08
12:53 2016

Write a Comment