environmental News

മൃഗശാലയിലെ ' ഗൗരി ' കൂടൊഴിഞ്ഞു.

പ്രായാധിക്യത്തെതുടര്‍ന്ന് തൃശ്ശൂര്‍ മൃഗശാലയിലെ പെണ്‍കടുവ 'ഗൗരി' ചത്തു. ഏകദേശം 18 വയസ് പ്രായമുണ്ട്.കുറച്ചു ദിവസങ്ങളായി ക്ഷീണിതയായിരുന്ന കടുവയെ ഞായറാഴ്ച രാവിലെ ഏഴോടെയാണ് ജീവനക്കാര്‍ ചത്തനിലയില്‍ കണ്ടത്.ഡോ. ബിനോയ് കെ. ബാബുവിന്റെ നേതൃത്വത്തില്‍ പോസ്റ്റുേമാര്‍ട്ടം ചെയ്ത് മൃഗശാലയില്‍ തന്നെ സംസ്‌കരിച്ചു. മൂന്നുവര്‍ഷം മുമ്പ് വയനാട്ടില്‍നിന്നാണ് ഗൗരിയെ തൃശ്ശൂരിലെത്തിച്ചത്.നാട്ടിലിറങ്ങി ആളുകള്‍ക്ക് പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പാണ് കടുവയെ പിടികൂടി മൃഗശാലയിലേക്കു കൈമാറിയത്.മൃഗശാലയില്‍ എത്തിച്ചശേഷം ഗൗരി ശാന്തമായാണ് പെരുമാറിയിരുന്നത്.മൂന്ന് കടുവകളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.

September 12
12:53 2016

Write a Comment