reporter News

സീഡ് ക്ലബ്ബിന്റെ ഇടപെടൽ; അപകടവളവിൽ സുരക്ഷാ കണ്ണാടി

ചെർപ്പുളശ്ശേരി: ശബരി സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ഇടപെടലിനെത്തുടർന്ന് റോഡിലെ അപകടവളവിൽ സുരക്ഷാകണ്ണാടി സ്ഥാപിച്ചു. 
   പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽനിന്ന് വെള്ളോട്ടുകുറുശ്ശി ഭാഗത്തേക്ക് നിത്യേന നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. അപകടസാധ്യതകൂടിയ വളവും തിരിവുമുള്ള റോഡാണിത്. 
സീഡ് ക്ലബ്ബ് അംഗങ്ങൾ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ സുരക്ഷാകണ്ണാടി (കോൺവെക്സ് ലെൻസ്) സ്ഥാപിച്ച് ഗതാഗതം സുഗമമാക്കി. 
  ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി കൗൺസിലർ മിനി ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിൽ ആദ്യമായാണിത്.

September 19
12:53 2016

Write a Comment