environmental News

കൃഷിയുടെ പുതിയ 'പാടങ്ങൾ'


പത്തനംതിട്ട: അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു സമൂഹത്തിൽ കൃഷിയുടെ പുതിയ പാഠങ്ങൾ സ്വയം ആർജിച്ചെടുക്കുകയാണ് റാന്നി വലിയകുളംകാർ. കരനെൽ കൃഷിയിലാണ് മാറ്റങ്ങൾ പരീക്ഷിച്ചിരിക്കുന്നത്. കരനെൽ എന്ന പേരുതന്നെ യാഥാർത്ഥ്യമാക്കി കൊണ്ടാണ് ഇവരുടെ നെൽകൃക്ഷി. സാധാരണ കണ്ടു വരുന്ന പാടങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പൊതുവഴിയുടെ വശങ്ങളാണ് കരനെൽ കൃഷിക്കായി ഇവർ തിരഞ്ഞെടുത്തത്. സർക്കാർ റോഡിന്റെ വശങ്ങളിൽ കൃഷിക്കാവിശ്യമായ സ്ഥലം മണ്ണിളക്കിയതിനു ശേഷം കുമ്മായം ഇട്ട് പാകപ്പെടുത്തി എടുക്കുകയാണ് ഇവർ ചെയ്തത്. പരിമിതികളിൽ നിന്നു കൊണ്ട് ഉള്ള വിഭവങ്ങളുടെ പരമാവധി ഉപയോഗം കൃഷിയിലെ തന്നെ നല്ല മാറ്റത്തിന് ഉദാഹരണമാണ്. വിഷമില്ലാത്ത ഭക്ഷ്യപദാർത്ഥങ്ങൾക്കായി പോരാട്ടം നടത്തുന്നതിനോട് ഇതിനെ ചേർത്തു വായ്ക്കാം. മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ ഇത്തരം ചിന്തകൾക്ക് പ്രചോദനം നൽകുന്നവയാണ്. ഇതുപോലുള്ള കൃഷിയുടെ പുതിയ പടങ്ങൾ രചിക്കാൻ സൂഹത്തിനാകട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം

September 19
12:53 2016

Write a Comment