SEED News

ഉച്ചഭക്ഷണത്തിന് പച്ചക്കറിയുമായി മാതൃഭൂമി സീഡ് പ്രവര്ത്തകര്


ചേര്ത്തല തെക്ക് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളില് 
മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള് നടത്തിയ 
പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് അംഗം
 ജമീല പുരുഷോത്തമന് ഉദ്ഘാടനം ചെയ്യുന്നു
ചേര്ത്തല തെക്ക് ഗവ. എച്ച്.എസ്.എസ്.
ചേര്ത്തല: ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി സ്‌കൂള് വളപ്പില്‍ത്തന്നെ കൃഷിചെയ്യുന്ന  മാതൃഭൂമി സീഡ് ക്ലബ് പ്രവര്ത്തകര് വേറിട്ട മാതൃകയാകുന്നു. ചേര്ത്തല തെക്ക് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളാണ് പച്ചക്കറി സ്വന്തമായി കൃഷിചെയ്യുന്നത്.
പയര്, വെണ്ട തുടങ്ങിയവയാണ് മുഖ്യമായും കൃഷിചെയ്തിരിക്കുന്നത്. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പ്രിന്‌സിപ്പല് എസ്. ബാബു, ഹെഡ്മാസ്റ്റര് സി.ഡി.ഫിലിപ്പോസ്, സീഡ് കോഓര്ഡിനേറ്റര് ശ്രീലേഖ, സീനിയര് അസിസ്റ്റന്റ് ഡി.ഭാനുമതി, ടി.വി.ഹരികുമാര്, ഫ്രെഡറിക് ഒസാന രമേശന്, സന്തോഷ് കുമാര്, പ്രകാശന്, അജയന് തുടങ്ങിയവര് പ്രസംഗിച്ചു.


September 24
12:53 2016

Write a Comment

Related News