environmental News

ജൈവ വൈവിധ്യങ്ങളെ അടുത്തറിഞ്ഞ് വിദ്യാര്‍ഥികളുടെ വനയാത്ര

തിരൂരങ്ങാടി: അന്താരാഷ്ട്ര ജൈവവൈവിധ്യ ആചരണത്തിന്റെ ഭാഗമായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വനയാത്ര നടത്തി. മാതൃഭൂമി സീഡിന്റെയും ദേശീയ ഹരിത സേനയുടെയും നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അഗസ്ത്യകൂടം മലനിരകളില്‍ മൂന്നുദിവസത്തെ പരിപാടി നടത്തിയത്.
ജൈവ വൈവിധ്യങ്ങളെ അടുത്തറിയുക എന്ന സന്ദേശമുയര്‍ത്തിയായിരുന്നു യാത്ര.ട്രക്കിങ്, ഫീല്‍ഡ് സ്റ്റഡി, പക്ഷി നിരീക്ഷണം, പഠന സെഷന്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യല്‍ എന്നിവയും യാത്രയുടെ ഭാഗമായി നടത്തി. കേരള വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള   പരിപാടിക്ക് പേപ്പാറ റേഞ്ച് ഓഫീസര്‍ ഇ. നൗഷാദ് , വനംവകുപ്പ് ഉദ്യോഗസ്ഥരായ എ. മുരളി, സജു. എസ്. തുടങ്ങിയവര്‍ നേതൃത്വംനല്‍കി.


September 24
12:53 2016

Write a Comment