SEED News

'എന്റെ മാവ്' പദ്ധതിയുമായി ജി.വി.എഛ് .എഛ് .എസ്.പുത്തൻതോട്

ചെല്ലാനം :കുരുന്നു മനസ്സുകളിൽ കാര്ഷികാഭിരുചിക്ക് വിത്തുപാകുന്നതിനു വേണ്ടി ചെല്ലാനം കാർഷിക-ടൂറിസം വികസന സൊസൈറ്റി ആവിഷ്കരിച്ചു നടപ്പിലാക്കിയ 'എന്റെ മാവ്' പദ്ധതിയുമായി ജി.വി.എഛ് .എഛ് .എസ്.പുത്തൻതോട് . പത്തുവർഷം കൊണ്ട് ചെല്ലാനം പഞ്ചായത്തിലെ എല്ലാ വീടുകളിലും മാവ് എന്നതാണ് ഈ പദ്ധതിയുടെ  ലക്‌ഷ്യം.  ഇതിന്റെ ഭാഗമായി പുത്തൻതോട് ഗവ. ഹയ്യർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം ക്‌ളാസ്സിലെ 94 കുട്ടികൾക്ക് ഉയർന്ന ഉൽപ്പാദന ശേഷിയുള്ള മാവിൻ തൈകൾ വിതരണം ചെയ്തു. മാതൃഭൂമി സീഡിന്റെ നാട്ടുമജോട്ടിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളിൽ ഈ പടത്തി നടപ്പിലാക്കുന്നത്.ചടങ്ങിൽ ചെല്ലാനം കാർഷിക-ടൂറിസം വികസന സൊസൈറ്റി സെക്രട്ടറി രവികുമാർ, ശ്രീ. പത്മനാഭൻ, ശ്രീ. രവി. സ്‌കൂൾ സീഡ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

September 27
12:53 2016

Write a Comment

Related News