reporter News

പകൃതിയോടിണങ്ങി ശാസ്ത്രകൗതുകം നിറച്ച് ഒരു പഠനയാത്ര

പകൃതിയോടിണങ്ങി ശാസ്ത്രകൗതുകം നിറച്ച് ഒരു പഠനയാത്ര.... പ്രകൃതിയും ശാസ്ത്രവും സമന്വയിപ്പിച്ച് കുട്ടികള്‍ നടത്തിയ പഠനയാത്ര വേറിട്ട അനുഭവമായി. മയ്യനാട് കെ.പി.എം. മോഡല്‍ സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോ പ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഒരു പഠനയാത്ര നടത്തിയത്. 1979ല്‍ പ്രകൃതിസംരക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി അന്തരിച്ച പ്രൊഫ. എ.അബ്രഹാം ചെയര്‍മാനായാണ് ഈ സ്ഥാപനം തുടങ്ങിയത്. ഡോ. പി.ജി.ലതയാണ് ഇപ്പോള്‍ ഡയറക്ടര്‍. പ്രകൃതിയും പ്രകൃതിയെ സ്‌നേഹിക്കുന്നവരും ഇനിയുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുംവിധമായിരുന്നു ഇവിടുത്തെ ഓരോ കാഴ്ചയും. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പ്രശസ്തഗ്രന്ഥത്തിന്റെ രചനയില്‍ സഹായിച്ച നാഡിവൈദ്യനായ ഇട്ടി അച്ചുതന്റെ സ്മരണയ്ക്കായി സ്ഥാപിച്ച രൂപവും കുടിലും ഔഷധസസ്യങ്ങളും ഇവിടെ സംരക്ഷിച്ചുപോരുന്നു. മരമഞ്ഞള്‍, ഇടംപിരി വലംപിരി അശോകം മുതലായവ കുട്ടികള്‍ക്ക് നവ്യാനുഭവമായി. പതഞ്ഞൊഴുകുന്ന കല്ലാറിന്റെ കൈവഴി ഏവരുടെയും മനസ്സിനെ കുളിര്‍പ്പിച്ചു. തുടര്‍ന്ന് ജയന്റ് വാട്ടര്‍ ലില്ലി കണ്ടു. ഇതിലൊരു കുട്ടി കിടന്നാല്‍പ്പോലും താഴ്ന്നുപോകില്ല എന്ന അറിവ് കൗതുകത്തിനപ്പുറം അറിവു പകരുന്നതായിരുന്നു. സയന്റിസ്റ്റ് ഡോ. സി.അനില്‍കുമാര്‍, പ്രജിത്ത് ടി.എം. എന്നിവര്‍ സീഡ് ബയോളജിയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. മുന്നൂറ് ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പൂങ്കാവനം ഇന്ത്യയിലെതന്നെ ഒന്നാമത്തെ കണ്‍സര്‍വേറ്ററി ഗാര്‍ഡന്‍ ആണ്. നാലായിരത്തില്‍പ്പരം സ്പീഷീസുകളുടെ അമ്പതിനായിരത്തില്‍പ്പരം അക്‌സഷനുകള്‍ ഉള്‍പ്പെടുന്ന ഇവിടം റെറ്റ് സസ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുന്നു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങളില്‍ സമ്മാനിച്ചാണ് പഠനയാത്ര പൂര്‍ണമായത്.
നിജിത ജെ.എന്‍.
കെ.പി.എം. മോഡല്‍ സ്‌കൂള്‍, മയ്യനാട്.

September 29
12:53 2016

Write a Comment