reporter News

ഒരുനാടിന്റെ നാവ് വരളുന്നു ശുദ്ധജലത്തിനായി

ചാത്തന്നൂര്‍: പഞ്ചായത്തിന്റെ താഴോട്ടുള്ള വഴിയിലുള്ള മിക്ക വീടുകളിലെയും കിണറുകളിലേയും പ്രേന്നമേലേതില്‍ കാവുല്‍ യോഗീശ്വര ക്ഷേത്രക്കുളത്തിലെയും ജലത്തിന് നിറം മാറുകയും ദുര്‍ഗന്ധവും അനുഭവപ്പെടുന്നു. ഇതിനരികിലൂടെ ഒരു ഓട ഒഴുകുന്നുണ്ട്. പരിസരത്തുള്ള ഒരു വീട്ടുകളിലെ കിണറുകളിലെയും, കുഴല്‍ക്കിണറുകളിലെയും അവസ്ഥ മറ്റൊന്നല്ല. തുടര്‍ന്ന് ഭൂഗര്‍ഭജലവകുപ്പിന്റെ തിരുവനന്തപുരത്തെ അനലിറ്റക്കല്‍ ലാബില്‍ പരിസരവാസി വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. വെള്ളത്തില്‍ പി.എച്ച് മൂല്യം സ്വകാര്യമായ പരിധിക്ക് താഴെയാണെന്നും ഇരുമ്പിന്റെ അംശം സ്വീകാര്യ പരിധിക്ക് മുകളിലുമാണ്. കലക്കല്‍ അനുവദനീയ പരിധിക്ക് മുകളിലാണ്. കൂടാതെ ബാക്ടീരിയമൂലം ജലം മലിനപ്പെട്ടിരിക്കുന്നുവെന്നാണ് പരിശോധനാ ഫലം. പ്രദേശത്തെ കുടിവെള്ളപ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം കാണണമെന്നും, നാടിനെ പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷിക്കാന്‍ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
അമല്‍ രാജ് ആര്‍.,
കെ.പി.എം. മോഡല്‍ സ്‌കൂള്‍, മയ്യനാട്‌

October 16
12:53 2016

Write a Comment