reporter News

കാൽനടയാത്രക്കാരെ കുരുക്കിലാക്കി റോഡരികിലെ പൊന്തക്കാടുകൾ

പനമണ്ണ: പാതയോരങ്ങളിൽ തഴച്ചുവളർന്നുനിൽക്കുന്ന കാട്ടുപൊന്തകൾ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയുയർത്തുന്നു.
 റോഡ് നിറഞ്ഞ് വാഹനങ്ങൾ ചീറിപ്പായുമ്പോൾ എങ്ങോട്ട് മാറണമെന്നറിയാതെ പകച്ചുനിൽക്കയാണ് കാൽനടയാത്രക്കാർ. പത്തംകുളം മുതൽ ആൽത്തറ വരെ പലയിടങ്ങളിലും ഈ പ്രശ്നമുണ്ട്.
ഇഴജീവികളുടെയും തെരുവുനായ്ക്കളുടെയും താവളം കൂടിയായിട്ടുണ്ട് ഇത്തരം കാട്ടുപൊന്തകൾ. രാത്രികാലങ്ങളിൽ മാലിന്യം വഴിയരികിൽ തള്ളിപ്പോകുന്നവർക്കും വലിയ സൗകര്യമാണ് ഇത് ഒരുക്കിക്കൊടുക്കുന്നത്. കുറ്റിക്കാടുകൾക്കിടയിൽനിന്ന് പുറത്തുചാടുന്ന നായ്ക്കളെ  തട്ടിയുണ്ടാകുന്ന വാഹനാപകടങ്ങളും കൂടിയിട്ടുണ്ട്. പുലിയടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങിയ വാർത്തകൾ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിലും പാതയോരങ്ങളിലെ ഈ പൊന്തക്കാടുകൾ വെട്ടിമാറ്റാൻ നടപടി ഉണ്ടായിട്ടില്ല.
-ദാവൂദ് ഹക്കീം സി.കെ., സീഡ് റിപ്പോർട്ടർ, എൻ.വി.എ.യു.പി.എസ്., പനമണ്ണ സൗത്ത്

October 22
12:53 2016

Write a Comment