SEED News

ഊർജസംരക്ഷണസന്ദേശ സൈക്കിൾറാലി

മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിലെ എനര്ജി ക്ലബ്ബും സീഡ് ക്ലബ്ബും സംയുക്തമായി സൈക്കിൾറാലി നടത്തി. സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. പാലക്കാട് എനർജി മാനേജ്മെന്റ് സെന്റർ ജില്ലാ കൺവീനർ വേണുഗോപാൽ റാലി ഫ്ലാഗ് ഒാഫ് ചെയ്തു.
ഇന്നത്തെ ധൂർത്ത്, നാളത്തെ ക്ഷാമം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ റാലിയിൽ 60 വിദ്യാർഥികളും 10 അധ്യാപകരും 15 കിലോമീറ്റർ റാലിയിൽ പങ്കെടുത്തു. സ്കൂളങ്കണത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എനർജി ക്ലബ്ബ് നോഡൽ ഒാഫീസർ ജംഷീർ അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപിക ഷൈല പി.ജേക്കബ്ബ്, റിസോഴ്സ് പേഴ്സൺ ഹരി വി.മേനോൻ, സീഡ് ക്ലബ്ബ് കോ-ഒാർഡിനേറ്റർ കെ. മുനീർ, പി. ഷമീർ എന്നിവർ സംസാരിച്ചു.

October 22
12:53 2016

Write a Comment

Related News