SEED News

തൊഴിൽ നൈപുണ്യ ശില്പശാല

അലനല്ലൂർ: എടത്തനാട്ടുകര ചളവ ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ ജീവിത നൈപുണ്യത്തിനുതകുന്ന ശില്പശാല സംഘടിപ്പിച്ചു. 
സ്റ്റേറ്റ് റിസോഴ്സ്പേഴ്സൺ പ്രസാദ് ചെർപ്പുളശ്ശേരി ക്ലാസെടുത്തു. പ്രവൃത്തിപരിചയ-ശാസ്ത്രക്ലബ്ബുകളും നേതൃത്വം നൽകി. പപ്പുടി, പാവനിർമാണം, പേപ്പർക്രാഫ്റ്റ്, ബുക്ക് ബൈൻഡിങ്, പ്ലാസ്റ്റിക് പുനരുപയോഗവസ്തു നിർമാണം, പാഴ്വസ്തുക്കൾകൊണ്ടുള്ള അലങ്കാരവസ്തുനിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കെ.ടി. ഹസനത്ത്, കെ. രവികുമാർ, സീഡ് കോ-ഓർഡിനേറ്റർ പി.എസ്. ഷാജി എന്നിവർ നേതൃത്വം നൽകി.

October 22
12:53 2016

Write a Comment

Related News