SEED News

പ്ലാസ്റ്റിക് മാലിന്യം നീക്കുന്നവരെ ആദരിച്ചു

നെന്മാറ: പ്ലാസ്റ്റിക് നിര്മാര്ജനത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിച്ചു. വല്ലങ്ങി വി.ആര്.സി.എം. യു.പി. സ്കൂള് സീഡ് ക്ലബ്ബാണ് ആദരിക്കല് ചടങ്ങ് സംഘടിപ്പിച്ചത്. വിനോദസഞ്ചാര സീസണ് കഴിഞ്ഞതോടെ നെല്ലിയാമ്പതി-പോത്തുണ്ടി റോഡരികില് കുമിഞ്ഞുകൂടിയ മാലിന്യം മാറ്റി സംസ്കരിക്കുന്ന പ്രവര്ത്തനത്തില് ഏര്പ്പെട്ടിരുന്ന രുക്മിണി, മേരി എന്നിവരെയാണ് ആദരിച്ചത്. 
നെന്മാറ ഗ്രാമപ്പഞ്ചായത്തംഗം എസ്. ഗംഗാധരന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ആര്. രാധാകൃഷ്ണന് അധ്യക്ഷനായി. സുമംഗലാമേനോന്, മധുസൂദനന്, ജയലക്ഷ്മി, അജിത മേനോന്, എസ്. കൃഷ്ണദാസ്, യു. നിഷാദ്, എം. വിവേഷ്, സി. ഹരിദാസ് എന്നിവര് സംബന്ധിച്ചു.

October 22
12:53 2016

Write a Comment

Related News