SEED News

മാതൃഭൂമി സീഡ് അവാർഡുകൾ സമ്മാനിച്ചു

പാലക്കാട് : പുരസ്കാരപ്പൊലിമയും ഇഷ്ടതാരത്തിന്റെ സാന്നിധ്യവുംകൊണ്ട് ആവേശഭരിതമായ അന്തരീക്ഷത്തിൽ മാതൃഭൂമി സീഡ് അവാർഡുകൾ വിതരണം ചെയ്തു. മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് പദ്ധതി 2015-16 അധ്യയന വർഷത്തിൽ ജില്ലയിൽ ജേതാക്കളായ സ്കൂളുകളാണ് അവാർഡ് ഏറ്റുവാങ്ങിയത്.
   പാലക്കാട് ജോബീസ് മാളിൽ നടന്ന ചടങ്ങ് പ്രശസ്തനടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനംചെയ്ത് പുരസ്കാരവിതരണവും നിർവഹിച്ചു.
 കൂട്ടായിചെയ്താൽ ഏത് പ്രവൃത്തിയും ആസ്വാദ്യവും അർഥവത്തുമാകും. മാതൃഭൂമി സീഡിന്റെ പേരിൽ കുട്ടികൾ ചെയ്യുന്ന പരിസ്ഥിതിസംരക്ഷണം മഹത്തരമാണെന്ന് ഗോവിന്ദ് പത്മസൂര്യ പ്രശംസിച്ചു.
  മാതൃകാപരമായ പരിസ്ഥിതിപ്രവർത്തനങ്ങൾ നടപ്പാക്കിയ എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.എസ്. വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഒന്നാംസമ്മാനമായ ശ്രേഷ്ഠഹരിത വിദ്യാലയത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമുൾപ്പെടുന്നതാണ് പുരസ്കാരം.
   ഹരിതവിദ്യാലയ വിഭാഗത്തിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പരുത്തിപ്പുള്ളി ബമ്മണൂർ ജി.യു.പി. സ്കൂൾ അവാർഡ് ഏറ്റുവാങ്ങി. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ പട്ടാമ്പി നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്സും മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഭീമനാട് ജി.യു.പി.എസ്സും സമ്മാനാർഹരായി. 15,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് അവാർഡ്.
  ഹരിതവിദ്യാലയം രണ്ടാംസമ്മാനം ലഭിച്ചവർ (വിദ്യാഭ്യാസജില്ല ബ്രാക്കറ്റിൽ) : വടക്കഞ്ചേരി മദർ തെരേസ യു.പി സ്കൂൾ (പാലക്കാട്), കടമ്പൂർ ജി.എച്ച്.എസ്.എസ് (ഒറ്റപ്പാലം), അടയ്ക്കാപ്പുത്തൂർ എ.യു.പി. സ്കൂൾ (മണ്ണാർക്കാട്). 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം.
  ഹരിതവിദ്യാലയം മൂന്നാംസമ്മാനം ലഭിച്ചവർ : ചിതലി ഭവൻസ് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ (പാലക്കാട്), ഷൊർണൂർ എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ (ഒറ്റപ്പാലം), കാട്ടുകുളം എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. (മണ്ണാർക്കാട്). 5000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
  5000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്ന ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ അവാർഡുകൾ താഴെ പറയുന്നവർ ഏറ്റുവാങ്ങി.
പാലക്കാട് : ടി. അനിത (ഹേമാംബികാനഗറിലെ കേന്ദ്രീയ വിദ്യാലയ നമ്പർ-1) ഒറ്റപ്പാലം : ആർ. വിനോദ് (ഷൊർണൂർ എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ) മണ്ണാർക്കാട് : ഇ. സുരേന്ദ്രൻ (അടയ്ക്കാപ്പുത്തൂർ എ.യു.പി. സ്കൂൾ.).
    ജെം ഓഫ് സീഡ് അവാർഡുകൾ ബമ്മണൂർ ജി.യു.പി. സ്കൂളിലെ എസ്. സിൻജുൽ (പാലക്കാട്), നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്സിലെ മുഹമ്മദ് അദിൽഷ (ഒറ്റപ്പാലം), എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.എസ്സിലെ പി. അക്ഷയ് (മണ്ണാർക്കാട്) എന്നിവർക്ക് സമ്മാനിച്ചു. ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. 
  ജില്ലാതലത്തിൽ സീസൺവാച്ച് ഒന്നാംസമ്മാനം പട്ടാമ്പി നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്സും രണ്ടാംസമ്മാനം പെരുമുടിയൂർ ജി.ഒ.എച്ച്.എസ്.എസ്സും മൂന്നാംസമ്മാനം മലമ്പുഴ ജവഹർ നവോദയ വിദ്യാലയവും സ്വീകരിച്ചു. സംസ്ഥാനതലത്തിൽ സീസൺവാച്ച് രണ്ടാംസമ്മാനം ലഭിച്ച ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി എ.യു.പി.എസ്സിന് ഉപഹാരം നൽകി.
  ജില്ലയിൽ പ്രോത്സാഹന സമ്മാനം ലഭിച്ച സ്കൂളുകൾ:
മലമ്പുഴ ജവഹർ നവോദയ വിദ്യാലയ, ഹേമാംബികാനഗർ കേന്ദ്രീയ വിദ്യാലയ നമ്പർ-1, ചിറ്റൂർ തെക്കേഗ്രാമം പി.എസ് ഹൈസ്കൂൾ, വല്ലങ്ങി വി.ആർ.സി.എം.യു.പി.എസ്, അയിലൂർ ജി.യു.പി.എസ്, മണ്ണേങ്ങോട് എ.യു.പി.എസ്, ഞാങ്ങാട്ടൂർ എ.യു.പി.എസ്, കൂടല്ലൂർ ജി.എച്ച്.എസ്, പട്ടാമ്പി പ്രഭാപുരം കരുണ എച്ച്.എസ്.എസ്, ആമയൂർ സൗത്ത് എ.യു.പി.എസ്, ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂൾ, ചളവ ജി.യു.പി.എസ്, ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്, പയ്യനെടം എ.യു.പി.എസ്.
  മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ. സുരേന്ദ്രൻ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സിന്ധു ആർ.എസ്. നായർ മുഖ്യ പ്രഭാഷണം നടത്തി. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, സീനിയർ സർക്കുലേഷൻ മനേജർ ഇ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.

October 22
12:53 2016

Write a Comment

Related News