reporter News

തെരുവുനായ്ക്കള്‍ വിഹരിക്കുമ്പോള്‍ മനുഷ്യ ജീവനു ഭീഷണി



ഇന്ന് ഏറെ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് തെരുവുനായ്ക്കള്‍. വര്‍ദ്ധിച്ചു വരുന്ന അവയുടെ ശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ അരാചകത്വത്തിന് കാരണക്കാര്‍ ഒരു പരിധി വരെ നാം തന്നെയാണ് തെരുവില്‍ ഉപേക്ഷിക്കുന്ന നായ്ക്കള്‍ക്ക് ആവശ്യമായ ഭക്ഷണവും നാം തന്നെ തെരുവിലേക്ക് വലിച്ചെറിയുന്നു. ഇവ തിന്ന് നായ്ക്കള്‍ പെറ്റു പെരുകി നമ്മുടെ നേരെ തിരിയുന്നു. അക്രമാസക്തരായ തെരുവുപട്ടികള്‍ കൂട്ടത്തോടെയും ഒറ്റയ്ക്കും കണ്‍മുമ്പില്‍ വരുന്നതിനെ ആക്രമിക്കുന്നു. ആക്രമണത്തിന് ഇരയാകുന്നവരുടെ ദയനീയ അവസ്ഥ ആരേയും കരളലിയിക്കുന്നതാണ്. ഇതിനൊരു അവസാനം കണ്ടെത്തിയേ തീരൂ. സര്‍ക്കാര്‍ മുന്നോട്ടുവച്ച വന്ധ്യംകരണ പദ്ധതി എത്ര കണ്ട് വിജയിക്കും എന്നതില്‍ ഒരു നിശ്ചയവും ഇല്ല. വിമല സെന്‍ട്രല്‍ സ്‌കൂള്‍ മാതൃഭൂമി വി.കെ.സി. നന്മ സീഡ് പദ്ധതിയുടെ നേതൃത്വത്തില്‍ ഒന്‍പതോളം പത്രങ്ങളില്‍ നിന്നും തെരുവുനായ്ക്കളുടെ ആക്രമണത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന പത്രകട്ടിംഗുകള്‍ ഉള്‍പ്പെടുത്തി നിവേദനം തയ്യാറാക്കി ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി, ശ്രീമതി മേനകാ ഗാന്ധി, സുപ്രീം കോടതി ജഡ്ജി, കേരളാ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ.റ്റി.ജലീല്‍, സ്ഥലം എം.എല്‍.എ. ശ്രീ.ജി.എസ്.ജയലാല്‍ എന്നിവര്‍ക്ക് കൈമാറുകയുണ്ടായി. ഈ വിഷയം അധികാരികള്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ
അഭിജിത്ത്.വി.പിള്ള
വിമല സെന്‍ട്രല്‍ സ്‌കൂള്‍
കാരംകോട്, ചാത്തന്നൂര്‍

October 24
12:53 2016

Write a Comment