SEED News

കാര്‍ഷികരീതികളെ തൊട്ടറിഞ്ഞ് കൊല്ലം യു.പി. സ്‌കൂളിലെ കുട്ടികള്‍

കോഴിക്കോട്: കാര്‍ഷിക മേഖലകളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനത്തിനും പ്രായോഗിക പരിശീലനത്തിനും കൊല്ലം യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ കല്യാണി അഗ്രോ കാര്‍ഷിക നഴ്‌സറി സന്ദര്‍ശിച്ചു. 
ഉടമസ്ഥരായ ബൈജയുടെയും അനൂപിന്റെയും  നേതൃത്വത്തില്‍ ഗ്രാഫ്റ്റിങ്, ലെയറിങ്, ബഡ്ഢിങ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ക്‌ളാസും നല്‍കി.
സ്‌കൂള്‍ ലീഡര്‍ മനു പി. നായര്‍, സീഡ് ക്‌ളബ്ബ് സെക്രട്ടറി ഷിന്റ പി. രാജ്, പ്രസിഡന്റ് ആവണി സുനില്‍ എന്നിവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീലേഷ് ഒ., റിജിന്‍ ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി. 
സീഡ് ക്‌ളബ്ബ് നടത്തിയ എല്‍.പി., യു.പി. വിഭാഗം കാര്‍ഷിക ക്വിസ് മത്സരത്തില്‍ ദേവാഞ്ജന ബി.എം., അഭിജിത്ത് എം.പി., ആദിത്യന്‍ ഡി.എല്‍., അഖിലേഷ് എന്നിവര്‍ വിജയികളായി. വിജയികളെ സീഡ് ക്‌ളബ്ബ് അനുമോദിച്ചു.





October 25
12:53 2016

Write a Comment

Related News