SEED News

കാവുംവട്ടംപാടത്ത് മുണ്ടന്‍ നെല്‍ക്കൃഷിയിറക്കി

കോഴിക്കോട്: കാവുംവട്ടം മുസ്ലിം യു.പി. സ്‌കൂളില്‍ നന്മഹരിതസേന പ്രതിനിധികളും മാതൃഭൂമി സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് കാവുംവട്ടംപാടത്ത് മുണ്ടന്‍ നെല്‍ക്കൃഷിയിറക്കി. കൊയിലാണ്ടി നഗരസഭയിലെ മികച്ച നെല്‍കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട കുപ്പേരി മറിയം നടീല്‍ ഉദ്ഘാടനം ചെയ്തു. 
സി. അബൂബക്കര്‍ അധ്യക്ഷനായി. കെ.കെ. മനോജ്, വി. ബഷീര്‍, ഷാജുദ്ദീന്‍, ഷൈജു, ഷമി, സുചിത്ര തുടങ്ങിയവര്‍ സംസാരിച്ചു.

October 25
12:53 2016

Write a Comment

Related News