SEED News

തങ്കി സ്കൂളിൽ ലോക കൈകഴുകൽദിനാചരണം

കടക്കരപ്പള്ളി: വൃത്തിയുടെയും വിനയത്തിന്റെയും സന്ദേശം നൽകി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തങ്കി സ്കൂളിൽ ലോക കൈകഴുകൽദിനം ആചരിച്ചു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. സ്കൂൾ ലോക്കൽ മാനേജർ ഫാ. അരുൺ അറയ്ക്കൽ ഉ്ദഘാടനം ചെയ്തു. റോട്ടറി ക്ലബ് അംഗം കൃഷ്ണപ്രസാദ് ക്ലാസെടുത്തു. എഡ്വേർഡ് അധ്യക്ഷനായി. 
പ്രധാന അധ്യാപകൻ കെ.എം.ജേക്കബ്, സി.ശിവദാസ്, ജോസ് സേവ്യർ, സിനി, പി.വി.ജസീന്ത, മിനിമോൾ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരായ സനിൽ ആന്റണി, ജെറോം ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന ലോക കൈകഴുകൽദിന പരിപാടി ലോക്കൽ മാനേജർ ഫാ. അരുൺ അറയ്ക്കൽ കൈകഴുകി ഉദ്ഘാടനം ചെയ്യുന്നു

October 25
12:53 2016

Write a Comment

Related News