SEED News

കുട്ടിക്കർഷകരുടെ കപ്പക്കൃഷിക്ക് നൂറുമേനി വിളവ്

 പള്ളിപ്പുറം: പട്ടാര്യ സമാജം ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരായ കുട്ടിക്കർഷകർ ചെയ്ത കപ്പക്കൃഷിക്ക് നൂറുമേനി വിളവ്. പച്ചിലകളും കോഴി ക്കാഷ്ടവും മാത്രമാണ് കുട്ടികൾ കൃഷിയിടത്തിൽ വളമായി ഉപയോഗിച്ചത്. വിളവെടുത്ത കപ്പ ഉച്ചഭക്ഷണത്തിന് വിഭവമാക്കുകയും ചെയ്തു വിദ്യാർത്ഥികൾ.
 സീഡ് പ്രവർത്തകരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ഔഷധത്തോട്ടവും വാഴത്തോട്ടവും ഉണ്ട്. ഇതിനൊപ്പം ഒരു കാന്താരിത്തോട്ടവും നിർമിക്കാൻ ഒരുങ്ങുകയാണ് ഇവർ. പ്രഥമാധ്യാപിക എൽ.രമ, സീഡ് കോ ഓർഡിനേറ്ററായ ജി.അനിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിലെ വിദ്യാർഥികളുടെ കൃഷി.  
    പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്കൂളിലെ മാതൃഭൂമി സീഡ് 
പ്രവർത്തകരായ വിദ്യാർഥികൾ ചെയ്ത കപ്പക്കൃഷി വിളവെടുത്തപ്പോൾ     

October 25
12:53 2016

Write a Comment

Related News