SEED News

കൃഷി പഠിക്കാന്‍ വയനാട് യാത്ര

 എടച്ചേരി: കാര്‍ഷികവൃത്തിയുടെ മഹത്ത്വം മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ വയനാട് സന്ദര്‍ശനം നടത്തി.  നരിക്കുന്ന് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളായ വിദ്യാര്‍ഥികളാണ് ചെറുവയല്‍ രാമനെ സന്ദര്‍ശിച്ച്  കൃഷിരീതികള്‍ നേരിട്ട് മനസ്സിലാക്കിയത്.
മുപ്പതോളം  ഇനം നെല്‍കൃഷിയിറക്കുന്ന കര്‍ഷകനാണ് ചെറുവയല്‍ രാമന്‍. പൈതൃക നെല്‍വിത്തിനങ്ങള്‍  സംരക്ഷിക്കുന്ന രീതികള്‍ രാമന്‍ കുട്ടികള്‍ക്ക് വിവരിച്ചുനല്‍കി. ധനേഷ്, എന്‍.ഇ.പ്രജുഷ, ഡി.എ.വരുണ്‍, അമല്‍, ജ്യോതി, രഞ്ജിത്ത് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.


October 26
12:53 2016

Write a Comment

Related News