reporter News

സ്‌കൂള് സമയങ്ങളിലെ ടിപ്പര് ഓട്ടം തടയണമെന്ന് ആവശ്യം

സ്‌കൂള് സമയങ്ങളില് ടിപ്പര് ഓടുന്നത് സംബന്ധിച്ച് പരാതികള് വ്യാപകമായി.
 മുന്പ് രാവിലെ 9 മുതല് 10 വരെയും വൈകീട്ട് നാല് മുതല് 5 വരെയുമായിരുന്നു ടിപ്പര് ലോറികള്ക്ക് നിയന്ത്രണം ഏര്‌പ്പെടുത്തിയിരുന്നത്. അടുത്തിടെ സമയത്തില് മാറ്റം വരുത്തിയതാണ് വിനയാവുന്നത്. 
എന്നാല് സമയമാറ്റം സംബന്ധിച്ച് സ്‌കൂള് അധികൃതര്‌ക്കോ രക്ഷിതാക്കള്‌ക്കോ വിവരമില്ല.
 കോടനാട് മാര് ഔഗേന് സ്‌കൂളിലെ 'മാതൃഭൂമി സീഡ്' ക്ലബ്ബിന്റെ നേതൃത്വത്തില് ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്ക്ക് പരാതി നല്കി. രാവിലെ 10 മണിക്ക് മുന്പ് കുട്ടികള് സ്‌കൂളിലേക്ക് വരുന്ന സമയത്ത്, ടിപ്പറുകള് അമിതഭാരം കയറ്റി മത്സരയോട്ടം നടത്തുന്നത് ഈ മേഖലയില് പതിവായിരിക്കുകയാണ്. 
 സൈക്കിളിലും നടന്നും വരുന്ന കുട്ടികള്ക്ക് ഭയം മൂലം റോഡിലേക്കിറങ്ങാന് കഴിയാത്ത സ്ഥിതിയായി.  കഴിഞ്ഞദിവസം സൈക്കിളില് സ്‌കൂളിലേക്ക് വന്ന വിദ്യാര്ത്ഥി, ടിപ്പറുകളുടെ മരണപ്പാച്ചിലിനിടയില് നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 
 സ്‌കൂളുകള്ക്ക് മുന്നില് ദുരന്തങ്ങളുണ്ടാവുന്നതുവരെ കാത്തിരിക്കാതെ സ്‌കൂള് സമയത്തെ ടിപ്പറുകളുടെ ഓട്ടം അവസാനിപ്പിക്കണമെന്ന് സീഡ് ക്ലബ്ബ് പ്രവര്ത്തകര് പരാതിയില് ആവശ്യപ്പെട്ടു.

October 29
12:53 2016

Write a Comment