reporter News

മയ്യഴിയെ മാലിന്യമുക്തമാക്കാൻ


മയ്യഴി: മയ്യഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. റോഡിലും പുഴയിലും മാലിന്യം നിറഞ്ഞു. ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് ഇനി മയ്യഴിക്ക് വേണ്ടത്.
ഒമ്പത് ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മയ്യഴിയില്‍ 60ലധികം ബാറുകളും ലൈസന്‍സുള്ളതും ഇല്ലാത്തതുമടക്കം അത്രത്തോളം തന്നെ അറവുശാലകളുമുണ്ട്. ഇതില്‍ ചില സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ പുഴയിലേക്കാണ് വലിച്ചെറിയുന്നത്. വീടുകളില്‍നിന്നും കടകളില്‍നിന്നുമുള്ള മാലിന്യങ്ങളും റോഡിലും പുഴയിലേക്കും വലിച്ചെറിയുന്നുണ്ട്. ആസൂത്രിതമായ ഓവുചാലില്ലാത്തതിനാല്‍ മഴക്കാലത്ത് ഓടകളില്‍ നിന്നുള്ള മലിനജലം റോഡിലേക്ക് ഒലിച്ചെത്തും.
പൊതു കക്കൂസുകളോ മൂത്രപ്പുരകളോ ഇന്ന് മയ്യഴിയിലില്ല. ഫ്രഞ്ച് കാലഘട്ടത്തില്‍ നിര്‍മിച്ച െപാതുകിണറുകളെല്ലാം മാലിന്യം നിറഞ്ഞുകിടക്കുകയാണ്. പൊതുകിണറുകള്‍ വൃത്തിയാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനും നടപടിയെടുക്കണം. 


October 31
12:53 2016

Write a Comment