SEED News

സ്നേഹസ്പർശവുമായി പനമ്പറ്റയിലെ കുട്ടികൾ


മാലൂര്‍: കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയാവുകയാണ് മാലൂര്‍ പനമ്പറ്റ ന്യൂ യു.പി. സ്‌കൂളിലെ സീഡംഗങ്ങള്‍. മാലൂര്‍ അറയങ്ങാട്ടെ സ്‌നേഹഭവനിലെത്തിയാണ് കുട്ടികള്‍ കാരുണ്യത്തിന്റെ പുതു പാഠം രചിച്ചത്. കറന്‍സി പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുകയായിരുന്നു കുട്ടികള്‍. ശേഖരിച്ച വസ്തുക്കളും അധ്യാപകരുടെ സംഭാവനകളും സ്‌നേഹഭവനിലെ സിസ്റ്റര്‍. സോഫി സ്വീകരിച്ചു. അന്തേവാസികള്‍ക്കൊപ്പം കുട്ടികള്‍ പാട്ടുപാടിയും വിശേഷങ്ങള്‍ പങ്കുവെച്ചും ഒത്തുചേര്‍ന്നു. എഴുപതോളം സീഡംഗങ്ങളാണ് യാത്രയിലുണ്ടായത്. യാത്രയ്ക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ചേതമ്പ്, കെ.പി.റിയാസ്, പി.പ്രദീപന്‍, കെ.ശ്രീജ, എം.ജയലത, എം.ശ്രീജിഷ എന്നിവര്‍ നേതൃത്വം നല്കി.


November 24
12:53 2016

Write a Comment

Related News