SEED News

ചെത്തിയില് കടലാമകളെ സംരക്ഷിക്കാന് കുരുന്നുകള് രംഗത്ത്


 
  മാരാരിക്കുളം: ചെത്തി,ചേന്നവേലി തീരത്ത് കടലാമകളെ സംരക്ഷിക്കാന് ബോധവത്കരണ പരിപാടികളുമായി കുരുന്നുകള് രംഗത്ത് .ചെത്തി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂളിലെ വിദ്യാര്ഥികളാണ് അന്യം നിന്നുപോകുന്ന കടലാമകളെ സംരക്ഷിക്കാന് കര്മ രംഗത്തിറങ്ങിയിരിക്കുന്നത്.
മാതൃഭൂമി സീഡ് പദ്ധതിയായ  ‘കടലാമയ്ക്കൊരു കൈത്തൊട്ടില്’ പരിപാടിയുടെ  കീഴിലാണ് ചെത്തി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലെ വിദ്യാര്ഥികള് കടലാമ സംരക്ഷണ പ്രവര്ത്തനങ്ങള് തുടങ്ങിയത്. വിദ്യാര്ഥികള്ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 
ആലപ്പുഴ രൂപത മത്സ്യ തൊഴിലാളി വികസന സമതി കോ ഓര്ഡിനേറ്റര് വി.ജെ.  ഔസേപ്പച്ചൻ ക്ലാസ്സെടുത്തു. സ്കൂള് പ്രിന്സിപ്പൽ സിസ്റ്റര് ജൂഡിയ സ്വാഗതവും, അധ്യാപിക പ്രിന്സി നന്ദിയും പറഞ്ഞു. 
മാതൃഭൂമി സീഡിന്റെ ‘കടലാമയ്ക്കൊരു കൈത്തൊട്ടില്’ പരിപാടിയുടെ  ഭാഗമായി ചെത്തി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂളില് നടന്ന ബോധവത്കരണ പരിപാടിയില്  ആലപ്പുഴ രൂപത
 മത്സ്യ തൊഴിലാളി വികസന സമിതി കോ ഓര്ഡിനേറ്റര് വി.ജെ. ഔസേപ്പച്ചന് ക്ലാസ്സെടുക്കുന്നു  

December 06
12:53 2016

Write a Comment

Related News