SEED News

പ്രകൃതിപഠനയാത്ര

മയ്യഴി: സി.ഇ.ഭരതൻ ഗവ. എച്ച്.എസ്.എസ്സിലെ സീഡ് ക്ളബ്ബിന്റെയും ഹരിതസേനയുടെയും നേതൃത്വത്തിൽ ആറളം വന്യജീവിസങ്കേതത്തിലേക്ക് പ്രകൃതിപഠനയാത്ര നടത്തി. പച്ചപ്പുൽച്ചാടി മുതൽ മലയണ്ണാൻ തീർക്കുന്ന മുന്നറിയിപ്പുസൈറൺവരെ വിദ്യാർഥികളുടെ ഉള്ളുണർത്തി.
ഉൾക്കാടിലൂടെയുള്ള യാത്രയ്ക്ക് പരിസ്ഥിതിപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ സുശാന്ത് ആറളവും സോഷ്യൽ ഫോറസ്ട്രി ഓഫീസർ ബിജുവും നേതൃത്വം നല്കി.
 കോ ഓർഡിനേറ്റർമാരായ മുരളി വാണിമേൽ, മിനിജ ജനാർദനൻ, പ്രീത എന്നിവരും സീഡ് വിദ്യാർഥിപ്രതിനിധികളായ അനഘ ആർ., തമാം മുസാരിസ്, വിഷ്ണു, മുഫീദ, അസാം നിസ്താർ തുടങ്ങിയ 40 വിദ്യാർഥികളും പങ്കെടുത്തു.

December 12
12:53 2016

Write a Comment

Related News