SEED News

ലഹരിക്കെതിരെ കുട്ടിക്കൂട്ടം



കണ്ണൂര്‍: എടച്ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടന്നു. സ്‌കൂള്‍ സീഡ് ക്ലബ്ബ് എക്‌സൈസ് വകുപ്പിന്റെ ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുമായി ചേര്‍ന്നാണ് പരിപാടി നടത്തിയത്.
കണ്ണൂര്‍ എ.ആര്‍.ക്യാമ്പ് അസി. കമാന്‍ഡന്റ് വി.കെ.അബ്ദുള്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സുലേഖ വേണുഗോപാല്‍, പി.ടി.എ. പ്രസിഡന്റ് എം.സി.സതീഷ്‌കുമാര്‍, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, വിദ്യാര്‍ഥികളായ നന്ദന രാജീവ്, മാളവിക കെ., ആദിത്യ കെ. എന്നിവര്‍ പ്രസംഗിച്ചു. ക്ലീന്‍ കണ്ണൂര്‍ കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍, ആനന്ദ് എം.പി. എന്നിവര്‍ ക്ലാസെടുത്തു. സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സീമ പ്രശാന്ത്, ബിജി ഒ.കെ., സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷാസ്, വിവേക് ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 9,10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു പരിപാടി.








December 12
12:53 2016

Write a Comment

Related News