SEED News

നാമ്പോഴില് കുളം വൃത്തിയാക്കി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബ്


    ചാരുംമൂട് : വരള്ച്ചയ്ക്ക് മുൻപായി നാമ്പോഴില് കുളം വൃത്തിയാക്കി നൂറനാട് സി.ബി.എം. ഹയര്സെക്കന്ഡറി സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് മാതൃകയായി.
 വരള്ച്ചയെ പ്രതിരോധിക്കാന് കിണറുകളും കുളങ്ങളും സംരക്ഷിക്കുകയും ജലസ്രോതസുകള് മാലിന്യമുക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്കൂളിന് സമീപമുള്ള കുളം വൃത്തിയാക്കിയത്.
പാലമേല് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമനാവിജയന് ശുചീകരണപ്രവര്ത്തനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബിജു, സീഡ് കോ-ഓര്ഡിനേറ്റര് ആര്. സിനി, നന്മ കോ-ഓര്ഡിനേറ്റര് പ്രശോഭ്കൃഷ്ണന്, അധ്യാപകരായ എസ്. സുനിത, എസ്. സജീവ് തുടങ്ങിയവര് നേതൃത്വം നല്കി. 30ല്പ്പരം സീഡ്ക്ലബ്ബ് അംഗങ്ങള് പങ്കെടുത്തു.  
    നൂറനാട് നാമ്പോഴില് കുളത്തിന്റെ ശുചീകരണ പ്രവര്ത്തനം 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമനാ വിജയന് ഉദ്ഘാടനം ചെയ്യുന്നു     

December 16
12:53 2016

Write a Comment

Related News