SEED News

ജൈവകൃഷിയില് വിദ്യാലയമുറ്റത്ത് കാരറ്റും ബീറ്റ്റൂട്ടും നൂറുമേനി


മുളക്കുഴ : കാരറ്റും ബീറ്റ്റൂട്ടും മലമ്പ്രദേശത്ത് മാത്രമേ വിളയൂ എന്ന് മുളക്കുഴയിലെ കുട്ടികളോട് പറയരുത്. 
വിദ്യാലയമുറ്റത്ത് ഇവ വിളയിച്ചിരിക്കുകയാണ് മുളക്കുഴ ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂള് കുട്ടികള്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. സാധാരണ പച്ചക്കറികള്ക്കൊപ്പം പരീക്ഷണാര്ത്ഥമാണ് ഇക്കുറി  കാരറ്റ്, ബീറ്റ്റൂട്ട് എന്നിവകൂടി കൃഷിചെയ്തത്.
                      വിദ്യാര്ഥികളുടെ താത്പര്യത്തിന് സീഡ് കോ ഓര്ഡിനേറ്റര് റോയ് ടി. മാത്യുവും പ്രിന്സിപ്പല് സജി ഇടിക്കുളയും പിന്തുണ നല്കി. ഗ്രോബാഗുകളില് നടത്തിയ കൃഷിക്ക് വേപ്പിന് പിണ്ണാക്ക്, എല്ലുപൊടി എന്നിവയാണ് വളമാക്കിയത്. അധ്യാപകരായ ആശാശശിധരന്, അഭിലാഷ് പണിക്കര് തുടങ്ങിയവര് ഉപദേശങ്ങള് നല്കി. വിദ്യാര്ഥിപ്രതിനിധികളായ അജിത്ത്, ഷാരോണ്, അധ്യാപകരായ സന്ദീപ് കൃഷ്ണന്, ശ്യാംകുമാര് തുടങ്ങിയവര് വിളവെടുപ്പിന് നേതൃത്വം നല്കി.

December 16
12:53 2016

Write a Comment

Related News