SEED News

കരനെല്‍കൃഷിയുമായി സീഡ് വിദ്യാര്‍ഥികള്‍

തിരുവേഗപ്പുറ: കരനെല്‍കൃഷിയെ പരിപാലിക്കുകയാണ് നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍. ഒഴിവുവേളകളില്‍ കൃഷിയുടെ പരിചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ഇവര്‍. സ്‌കൂളിലെ അധ്യാപകനായ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കുട്ടികളുടെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. ഉമ നെല്‍വിത്താണ് ഇറക്കിയത്.
ജൂണ്‍ ആദ്യവാരത്തില്‍ വിതച്ച കൃഷിയിലെ കളപറിയാണ് കുട്ടികളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടത്തുന്നത്. കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തില്‍ത്തന്നെയാണ് നടത്തുന്നത്.
ഒഴിവുദിനങ്ങളിലാണ് കൃഷിപരിചരണം നടത്തുന്നത്. 30ഓളം കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുത്തുന്നുണ്ട്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ബീന, പ്രധാനാധ്യാപകന്‍ ലംബോദരന്‍, ടി.എം. സുധ പ്രമോദ് എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൃഷിയിടത്തിലുണ്ട്. 


July 04
12:53 2015

Write a Comment

Related News