SEED News

പ്രകൃതിപഠനവും പക്ഷിനിരീക്ഷണവുമായി സീഡ് ക്ലബ്ബ് അംഗങ്ങള്

കൊല്ലങ്കോട്: പ്രകൃതിപഠനവും പക്ഷിനിരീക്ഷണവുമായി പനങ്ങാട്ടിരി എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള് നെല്ലിയാമ്പതിയിലെത്തി. 40 വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് ഒരുദിവസത്തെ പരിപാടികളുമായി മലകയറിയത്. 
മണലാരു എസ്റ്റേറ്റ്, സീതാര്കുണ്ഡ്, കാരപ്പാറ തുടങ്ങിയ പ്രദേശങ്ങള് സന്ദർശിച്ച സംഘം ഗ്രീന്ലന്ഡില് പക്ഷിനിരീക്ഷണം നടത്തി. 
സമാപനയോഗത്തില് മലപ്പുറം വിജിലന്സ് സി.ഐ. ആര്. അശോകന് മുഖ്യാതിഥിയായി. 
പ്രധാനാധ്യാപിക ടി.കെ. അംബിക, അധ്യാപകരായ പി.ആര്. ജയകൃഷ്ണന്, എന്. ഭാസ്കരന്, എം. രാധാകൃഷ്ണന്, എം. ബാലകൃഷ്ണന്, വി. രാമകുമാര്, എ.കെ. വത്സലാദേവി, ഇ.കെ. ഷാജിമോള്, പി.ടി.എ. പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്, സ്റ്റാഫംഗം ഗിരീഷ് എന്നിവര് നേതൃത്വം നൽകി. 

December 19
12:53 2016

Write a Comment

Related News