SEED News

നിറഞ്ഞ നന്മയുമായി കുരുന്നുകൾ

ഒറ്റപ്പാലം: കുഞ്ഞുകൈകളാൽ നട്ടുനനച്ചുണ്ടാക്കിയ പഴവർഗങ്ങൾ വാർധക്യത്തിന്റെ അവശതകളിൽ ഒറ്റപ്പെട്ടുപോയവർക്ക് നൽകി കുരുന്നുകൾ മാതൃകയായി. ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്കൂളിലെ സീഡ്-നന്മ ക്ലബ്ബ് അംഗങ്ങളാണ് സ്കൂളിലെ തൊടിയിലുണ്ടാക്കിയ വാഴക്കുല പനമണ്ണ ആശ്രയം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സമ്മാനിച്ചത്. 
തുടർന്ന്, കുട്ടികൾ ആശ്രമത്തിലെ അന്തേവാസികളുമായി സംവദിച്ചു. പാരമ്പര്യ കൃഷിസമ്പ്രദായങ്ങളെക്കുറിച്ചും ജൈവവള പ്രയോഗരീതികളെക്കുറിച്ചുമുള്ള അറിവ് കുട്ടികൾക്ക് അന്തേവാസികൾ പകർന്നുനൽകി.

December 19
12:53 2016

Write a Comment

Related News