SEED News

കാരമ്പത്തൂർ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നാടൻ ഭക്ഷ്യമേള

പള്ളിപ്പുറം: കാരമ്പത്തൂർ എ.യു.പി. സ്കൂളിൽ ദേശീയ ഉച്ചഭക്ഷണ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.
 നാടൻവിഭവങ്ങളിലും പയർവർഗങ്ങളിലും പ്രത്യേകമത്സരവും നടന്നു. കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്നുണ്ടാക്കിയ നൂറ്റിയമ്പതിലധികം വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ദൈനംദിന ഭക്ഷണത്തിൽ ഉച്ചഭക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയായിരുന്നു പ്രദർശനം.
സയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു മേള. എൻ. പുഷ്പലത, യു.പി. ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

December 19
12:53 2016

Write a Comment

Related News