SEED News

സീഡ് ക്ലബ്ബിന്റെ രണ്ടാംഘട്ട പച്ചക്കറിവിത്ത് വിതരണം

  തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട പച്ചക്കറി കൃഷിക്കുള്ള വിത്തുകൾ വിതരണം ചെയ്തു. വീടുകളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് രണ്ടാംഘട്ടത്തിൽ വിത്തുകൾ നൽകിയത്. ജൈവകൃഷിരീതികളും വിഷമില്ലാത്ത പച്ചക്കറി ഉത്പാദനവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിത്തുവിതരണം. സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, സുനിതരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.  

December 19
12:53 2016

Write a Comment

Related News